റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു എം എൽ എ കൂടി രാജി വച്ചു , പുതുച്ചേരിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് കോൺഗ്രസ് സർക്കാർ

February 16, 2021 - 1:05 pm

പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഒരു എംഎല്‍എ കൂടി രാജിവെച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ഭൂരിപക്ഷം നഷ്ടമായതോടെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉടന്‍ സ്പീക്കറെ കാണും. അടുത്ത മാസങ്ങള്‍ക്കുള്ളില്‍ പുതുച്ചേരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞു പോക്ക്.

കാമരാജ് നഗറില്‍ നിന്നുള്ള എംഎല്‍എയായ ജോണ്‍ കുമാറാണ് രാജിവെച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിലുള്ള അതൃപ്തിയാണ് രാജിക്കു കാരണമായി പറഞ്ഞത്. തുടര്‍ച്ചയായി പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്ന നാലാമത്തെ എംഎല്‍എയാണ് ജോണ്‍ കുമാര്‍.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് ക്യാമ്പയിന് തുടക്കം കുറിക്കാനായി പുതുച്ചേരിയിലെത്താനിരിക്കെയാണ് പാര്‍ട്ടിയില്‍ നിന്നും രാജി. ഫെബ്രുവരി 17 നാണ് രാഹുല്‍ ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *