റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുലാം നബി ആസാദിനെ കേരളത്തില്‍ നിന്ന് രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നീക്കം

February 9, 2021 - 2:59 pm

ന്യൂഡൽഹി: കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ ഹൈക്കമാൻഡ് പരിഗണിക്കുന്നു. ഫെബ്രുവരി 15-നാണ് ഗുലാം നബി ആസാദിന്റെ രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കുന്നത്. കോൺഗ്രസിന് കേരളത്തിൽ മാത്രമാണ് ജയസാധ്യതയുള്ള സീറ്റുള്ളത്. കെ.പി.സി.സിയുമായി ആലോചിച്ച് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്.

കോൺഗ്രസിന്റെ രാജ്യസഭാ കക്ഷി നേതാവാണ് ഗുലാം നബി ആസാദ്. നിലവിൽ കാശ്മീരിൽനിന്നുള്ള രാജ്യസഭാംഗമാണ് ഇദ്ദേഹം. എന്നാൽ ജമ്മു കാശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിനു പിന്നാലെ അവിടുത്തെ നിയമസഭ ഇല്ലാതായി. ഇതോടെയാണ് മറ്റൊരു സംസ്ഥാനത്തുനിന്ന് ആസാദിനെ രാജ്യസഭയിൽ എത്തിക്കാനുള്ള ശ്രമം ഹൈക്കമാൻഡ് ആലോചിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *