റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭര്‍ത്താവിന് പിന്നാലെ ഭാര്യയും ജീവനൊടുക്കി

February 7, 2021 - 10:56 am

കൊല്ലം: ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് രണ്ടാഴ്ച പിന്നിടും മുമ്പ് ഭാര്യയും ജീവനൊടുക്കി. കരുനാഗപ്പളളി വടക്കുംതല കന്നേറ്റി പടന്നയില്‍ വീട്ടില്‍ തമ്പി(50), ജീന റാണി (45) എന്നിവരാണ് ജീവനൊടുക്കിയത്. കരുനാഗപ്പളളി താലൂക്ക് ഓഫീസിലെ റവന്യൂ റിക്കവറി വിഭാഗം ജീവനക്കാരിയായിരുന്നു ജീന റാണി . ഭര്‍ത്താവ് തമ്പി ഇതേ ഓഫീസിലെ തെരഞ്ഞെടുപ്പ് വിഭാഗം യുഡി ക്ലാര്‍ക്കായിരുന്നു.

2020 ജനുവരി 19നായിരുന്നു തമ്പിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ജീന കുറേക്കാലമായി മാനസീക രോഗത്തിന് ചികിതിസ തേടിയിരുന്നു. ഭാര്യയുടെ രോഗാവസ്ഥയിലുളള വിഷമത്തെ തുടര്‍ന്നാണ് തമ്പി ആത്മഹത്യ ചെയ്‌തെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഏഴുമാസത്തോളമായി തമ്പിയും ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിന്റെ മരണം ഉണ്ടാക്കിയ ആഘാതത്തില്‍ ജീന സമീപത്തെ ആറ്റില്‍ ചാടിയാണ് ജീവനൊടുക്കിയത്.

കഴിഞ്ഞ വെളളിയാഴ്ച മുതല്‍ ജീനയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു . ഇതിന് പിന്നാലെയാണ് സമീപത്തെ ആറ്റില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്.വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മി തമ്പീ-ജീന ദമ്പതികളുടെ ഏക മകളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *