റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അവന്തിപോരയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരവാദികളെ വധിച്ചു

January 29, 2021 - 9:01 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോരയില്‍ സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടല്‍. മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനേത്തുടര്‍ന്ന് സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് പോലീസ് പറഞ്ഞുഅവന്തിപോരയിലെ ട്രാല്‍ ഏരിയയിലെ മണ്ടൂരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പോലീസിന്റേയും സുരക്ഷാ സേനയുടേയും സംയുക്ത നീക്കത്തിലാണ് ഭീകരവാദികളെ വധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *