റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗാള്‍ തെരഞ്ഞെടുപ്പ്: 193 സീറ്റില്‍ ഇടത്- കോണ്‍ഗ്രസ് ധാരണ

January 29, 2021 - 4:44 pm

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 193 സീറ്റുകളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് ധാരണയായി. 101 സീറ്റില്‍ ഇടതുപക്ഷവും 92 സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കാനാണു ധാരണയായത്. ശേഷിക്കുന്ന 101 സീറ്റില്‍ ഈ മാസം 31-നു മുമ്പ് തീരുമാനമുണ്ടാകും. ആകെ 294 സീറ്റുകളാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റിലും ഇടതുപക്ഷം 33 സീറ്റിലുമാണ് വിജയിച്ചത്. ഈ സീറ്റുകളില്‍ ഉള്‍പ്പെടെയാണ് ധാരണയായത്. സിറ്റിങ് സീറ്റുകളില്‍ അതതു പാര്‍ട്ടികള്‍തന്നെ മത്സരിക്കും ശേഷിക്കുന്ന 101 സീറ്റുകള്‍ സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നു കോണ്‍ഗ്രസ് പി.സി.സി. അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
കോണ്‍ഗ്രസ് ആസ്ഥാനമായ കൊല്‍ക്കത്തയിലെ ബിധാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ അധീര്‍ രഞ്ജന്‍ ചൗധരി, ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് തുടങ്ങിയവര്‍ പങ്കെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ്-211, കോണ്‍ഗ്രസ്-44, ഇടതുപക്ഷം-33, ബി.ജെ.പി-3 എന്നിങ്ങനെയാണ് ബംഗാള്‍ നിയമസഭയിലെ കക്ഷിനില.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *