മതവികാരം വ്രണപ്പെടുത്തല്‍: താണ്ഡവ് നിര്‍മ്മാതക്കള്‍ക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണമില്ല

ന്യൂഡല്‍ഹി: ഓൺലൈൻ വീഡിയോ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലെ വിവാദ വെബ്സീരീസ് താണ്ഡവിന്റെ നിര്‍മാതാക്കള്‍ അറസ്റ്റില്‍നിന്ന് സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല നടപടിയില്ല. യു.പി. പോലീസ് ഉദ്യോഗസ്ഥരെയും ഹിന്ദുദേവതകളെയും മോശമായി ചിത്രീകരിച്ചു എന്ന പരാതിയില്‍ മൂന്നിലേറെ കേസുകളാണ് യു.പിയില്‍ താണ്ഡവിന്റെ നിര്‍മാതക്കള്‍ക്കെതിരേ സമര്‍പ്പിച്ചിട്ടുള്ളത്. മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ബിഹാര്‍, ഡല്‍ഹി, ചണ്ഡിഗഡ് എന്നിവിടങ്ങളിലും വിവിധ കേസുകളും വെബ് പരമ്പരയ്ക്കെതിരേ സമര്‍പ്പിച്ചിട്ടുണ്ട്.മതവികാരം വ്രണപ്പെടുത്തി, മതസ്പര്‍ധ വളര്‍ത്തി, ആരാധനാലയത്തെ അപകീര്‍ത്തിപ്പെടുത്തി എന്നീ ആരോപണങ്ങളാണ് നിര്‍മാതാക്കള്‍ക്കെതിരേ. പ്രതികള്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ച കോടതി െഹെക്കോടതിയെ സമീപിക്കാനും ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →