റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുവര്‍ണമയൂരം നേടി ഇന്‍ റ്റു ദ ഡാര്‍ക്ക്നെസ്

January 25, 2021 - 12:16 pm

പനജി: 51ാമത് ദേശീയ ചലച്ചിത്രമേളയില്‍ ഇന്‍ റ്റു ദ ഡാര്‍ക്ക്നെസ് (ഡെന്‍മാര്‍ക്ക്) മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം നേടി. ആന്‍ഡേന്‍ റഫേനാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്‌കാരം ‘ദ സൈലന്റ് ഫോറസ്റ്റ്’ എന്ന ചിത്രത്തിലൂടെ കോ ചെന്‍ നിയെന്‍ (തായ്വാന്‍) സ്വന്തമാക്കി. ഇതേ ചിത്രത്തിലെ അഭിനയത്തിന് ഷൂവോണ്‍ ലിയോ മികച്ച നടനുള്ള പുരസ്‌കാരം നേടി. ‘ഐ നെവര്‍ ക്രൈ’ എന്ന ചിത്രത്തിലെ അഭിനയത്തിന് സോഫിയ സ്റ്റവേ മികച്ച നടിയായി. ‘വാലന്റീനേ’ എന്ന ബ്രസീലിയന്‍ ചിത്രത്തിലൂടെ കാസിനോ പെരേര മികച്ച നവാഗത സംവിധായകനായി.

ക്രിപാല്‍ കലിത സംവിധാനം ചെയ്ത ‘ബ്രിഡ്ജ്’, കാമന്‍ കാലെ സംവിധാനം ചെയ്ത ‘ഫെബ്രുവരി’ (ബള്‍ഗേറിയ) എന്നീ ചിത്രങ്ങള്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി. എ.സി.എഫ്.ടി. യുനെസ്‌കോ ഗാന്ധിപുരസ്‌കാരം പലസ്തീന്‍ സംവിധായകന്‍ അമീന്‍ നയേഫ ഒരുക്കിയ ‘200 മീറ്റേഴ്സ്’ എന്ന ചിത്രത്തിന് ലഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *