റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് കൂടുതല്‍ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ആര്‍ബിഐ

January 24, 2021 - 4:56 pm

ന്യൂ ഡല്‍ഹി: രാജ്യത്ത് കൂടുതല്‍ നോട്ടുകള്‍ പിന്‍വലിക്കുന്നതിന് ആര്‍ബിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പഴയ നൂറിന്റെയും പത്തിന്റെയും അഞ്ചുരൂപയുടേയും കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാനാണ് ആലോചിക്കുന്നത്. മാര്‍ച്ച് ഏപ്രില്‍ മാസത്തോടെ നോട്ടുകള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചേക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമമായ സീന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്നും ഔദ്യോഗിക വിശദീകരണം ഒന്നും വന്നിട്ടില്ല. ജില്ലാ തല സെക്യൂരിറ്റി കമ്മറ്റിയേയും ജില്ലാ തല കറന്‍സി മേനേജ്‌മെന്റ് കമ്മറ്റിയേയും അഭിസംബോധന ചെയ്ത് സംസാരിച്ച റിസര്‍വ് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബി മഹേഷിനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *