റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പൂർ,തൃപുര,മേഘാലയ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

January 21, 2021 - 8:36 pm

മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശസകൾ നേർന്നു

” മണിപ്പൂരിലെ ജനങ്ങൾക്ക്  സംസ്ഥാന രൂപീകരണദിനത്തിൽ ആശംസകൾ ദേശിയ വികസനത്തിൽ മണിപ്പൂരിന്റെ സംഭാവനകളിൽ രാജ്യത്തിന് അഭിമാനമുണ്ട് . നൂതനാശയങ്ങളുടെയും കായിക മികവിന്റെയും ശക്‌തികേന്ദ്രമാണ് മണിപ്പൂർ .  പുരോഗതിയിലേക്കുള്ള സംസ്ഥാനത്തിന്റെ  പ്രയാണത്തിൽ എന്റെ ആശംസകൾ ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു .

തൃപുര സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശസകൾ നേർന്നു

” സംസ്ഥാന രൂപീകരണ ദിനത്തിന്റെ പ്രത്യേക വേളയിൽ തൃപുരയിലെ ജനങ്ങൾക്ക് ആശംസകൾ . ത്രിപുരയിലെ ജനങ്ങളുടെ സ്നേഹോഷ്മളമായ സ്വഭാവവും സംസ്കാരവും രാജ്യമെമ്പാടും പ്രശംസ നേടിയവയാണ് . വ്യത്യസ്ത മേഖലകളിൽ സംസ്ഥാന സ്തുത്യർഹമായ പുരോഗതി കൈവരിച്ചിട്ടുണ്ട് . ഈ പ്രസരിപ്പ് തുടരട്ടെ ” പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.

മേഘാലയ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശസകൾ നേർന്നു

” സംസ്ഥാന രൂപീകരണ ദിനത്തിൽ മേഘാലയയിലെ എന്റെ സഹോദരീ സഹോദരന്മാർക്ക് ആശംസകൾ. സവിശേഷമായ ദീനാനുകമ്പയ്ക്കും സാഹോദര്യത്തിന്റെ മനോഭാവത്തിനും സംസ്ഥാനം പേര് കേട്ടതാണ് മേഘാലയയിലെ നിന്നുള്ള യുവജങ്ങൾക്ക്  സർഗശേഷിയും സംരംഭകത്വരയുമുണ്ട്. വരും കാലങ്ങളിൽ സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങൾ താണ്ടട്ടെ എന്ന് ആശംസിക്കുന്നു .”


Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *