റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനയ്ക്ക് മേല്‍ കൂടുതല്‍ വ്യാപാര നിയന്ത്രണങ്ങളുമായി അമേരിക്ക

January 15, 2021 - 10:16 pm

വാഷിംഗ്ടണ്‍: ചൈനയ്ക്ക് മേല്‍ കൂടുതല്‍ വ്യാപാര നിയന്ത്രണങ്ങളുമായി അമേരിക്ക. ചൈന തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ചവരാല്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇനി ഇറക്കുമതി ചെയ്യേണ്ടെന്നാണ് തീരുമാനം. 30 ലക്ഷത്തിലധികം ഉയിഗുര്‍ മുസ്ലീം സമൂഹങ്ങളെക്കൊണ്ട് ചൈന നിര്‍മ്മിച്ചുകൂട്ടുന്ന ഉല്‍പ്പന്നങ്ങളാണ് അമേരിക്ക നിരോധിച്ചത്. പരുത്തി, പരുത്തി, തക്കാളി ഉല്‍പ്പന്നങ്ങള്‍ എന്നീ വസ്തുക്കള്‍ക്കാണ് നിരോധനം വന്നിരിക്കുന്നത്.ചൈന നടത്തുന്നത് ആധുനിക കാലത്തെ അടിമത്ത വ്യവസായങ്ങളാണ്. അനധികൃതമായ അടിമവേലയാണ് ചൈന നടത്തുന്നത്.അമേരിക്കയിലേക്ക് ചൈന ഇത്തരം ഉല്‍പ്പന്നങ്ങള്‍ കയറ്റിഅയക്കുകയാണ്. തങ്ങളുടെ സപ്ലൈ ശൃംഖലയിലേക്ക് ചൈന നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലെ തൊഴില്‍-വ്യാപാര സംസ്‌ക്കാരങ്ങള്‍ക്ക് എതിരാണെന്നും വ്യവസായ വകുപ്പറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *