റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാരപ്രവര്‍ത്തനം നടത്തിയ രാജസ്ഥാന്‍ സ്വദേശി പിടിയിലായി

January 12, 2021 - 10:46 am

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ഐഎസ്‌ഐയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയ രാജസ്ഥാന്‍ ജയ്‌സാല്‍മിര്‍ ലാത്തി സ്വദേശി പിടിയിലായി. 42 കാരനായ സത്യനാരായണ്‍ പലിവാള്‍ ആണ്‌‌ പിടിയിലായത്‌. സൈന്യത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തി.

നഗ്ന ചിത്രങ്ങളോടുളള ഭ്രമമാണ്‌ ചാരപ്രവര്‍ത്തനത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ ഇയാള്‍ മൊഴി നല്‍കി. ഐഎസ്‌ഐക്കു വേണ്ടി സംസാരിച്ച സ്‌ത്രീകളുടെ നഗ്‌ന ചിത്രങ്ങളും സെക്‌സ്‌ ചാറ്റുമാമ്‌ തന്നെ ചാര പ്രവര്‍ത്തിക്ക്‌ പ്രേരിപ്പിച്ചതെന്നാണ്‌ ഇയാള്‍ പറഞ്ഞത്‌. പൊക്രാന്‍ മേഖലയില്‍ സേനയുടെ വിന്യാസവും നീക്കവും സംബന്ധിച്ച വിവരങ്ങളും നല്‍കിയതായാണ്‌ മൊഴിയില്‍ പറയുന്നത്‌. സ്‌പെഷല്‍ ബ്രാഞ്ച്‌ സിഐഡി ജയ്‌സാല്‍മീറില്‍ വച്ചാണ്‌ ഇയാള്‍ ഇയാളെ അറസറ്റ്‌ ചെയ്‌തത്‌.

സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൌണ്ടുകളിലൂടെയായിരുന്നു ഇയാള്‍ ചാര സുന്ദരിമാരുമായി ബന്ധപ്പെട്ടിരുന്നത്‌. ദീര്‍ഘനേരം ഇത്തരം സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്‌ . കരസേനയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ഇയാളുടെ ഫോണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുറച്ചുകാലമായി നിരീക്ഷണത്തിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *