തിരുവനന്തപുരം: പതിനാലുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മയ്ക്കു ജാമ്യം നിഷേധിച്ച് പോക്‌സോ കോടതി.
കുട്ടിയുടെ കൗണ്‍സിലിങ് റിപോര്‍ട്ടില്‍ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
കൗണ്‍സിലിങ് നടത്തിയവര്‍ക്കു മുന്നിലും മജിസ്‌ട്രേറ്റിനു മുന്നിലും കുട്ടി ഇതേകാര്യങ്ങള്‍ വിവരിച്ചതായും കേസ് ഡയറിയിലുണ്ട്.
മാതാവിനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. പണവും സ്വാധീനവും ഉപയോഗിച്ച് മാതാവിനെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും അഭിഭാഷകന്‍ വാദിച്ചു.ഭര്‍ത്താവ് 14 വയസുള്ള കുട്ടിയെ ഉപകരണമാക്കുകയാണ് എന്നും ചൂണ്ടിക്കാട്ടി.
കുടുംബകോടതി കേസ് പരിഗണിച്ചപ്പോള്‍ ഭര്‍ത്താവ് മൂന്നു കുട്ടികളെയും നാട്ടിലേക്കു കൊണ്ടുവന്നിട്ടുണ്ട്.




