റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തേങ്ങ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

January 11, 2021 - 9:21 pm

കോട്ടയം : ഏറ്റുമാനൂരില്‍ തേങ്ങ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൊള്ളാച്ചി സ്വദേശി പത്തീശ്വരന്‍ (46)ആണ് മരിച്ചത്.വാഹനത്തിന്റെ കാബിനില്‍ കുടുങ്ങി മരിച്ച നിലയിലായിരുന്നു ഡ്രൈവര്‍ .

എം.സി. റോഡില്‍ പട്ടിത്താനത്തിന് സമീപം 11-1-2021 തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. എന്നാല്‍ രാവിലെ എട്ടിന് ശേഷമാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.

നാട്ടുകാര്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുർന്ന് പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പൊള്ളാച്ചിയില്‍ നിന്നും തേങ്ങയുമായി ഏറ്റുമാനൂലേക്ക് വന്ന മിനി ലോറിയാണ് അപകടത്തില്‍ പെട്ടത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *