റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക്‌ സാന്ത്വനം ഏകാന്‍ ജോമോന്‍ പുത്തന്‍പുരക്കലും രാജുവുമെത്തി

January 5, 2021 - 11:46 am

കൊച്ചി: “അഭയസിസ്റ്ററിനെ ഞാന്‍ എന്റെ മക്കളെപ്പോലെയാണ്‌ കണ്ടത്‌. അതുകൊണ്ടാ ആ കൊച്ചിന്‌ നീതികിട്ടുംവരെ ഒപ്പം നിന്നത്‌. ഇപ്പം നിങ്ങടെ മക്കളും എന്‍റെ സ്വന്തം മക്കളെപ്പോലെയാണ്‌. കൂടെയുണ്ടാവും നീതിക്കുവേണ്ടിയുളള പോരാട്ടത്തില്‍”.

അഭയയുടെ പോരാളികള്‍ വാളയാര്‍ അമ്മയോടൊപ്പം എന്ന പേരില്‍ വാളയാര്‍ നീതി സമര സമതി എറണാകുളത്ത്‌ സംഘടിപ്പിച്ച ഐക്യേദാര്‍ഢ്യ സദസില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. രാജു. വാലയാറില്‍ ക്രൂര ബലാല്‍സംഗത്തിനിരയായി കൊല്ലെപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തോട്‌ രാജു ഇതുപറയുമ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒപ്പമുണ്ടാകുമെന്ന്‌ പറഞ്ഞ്‌ രാജു ആ കുടുംബത്തെ ചേര്‍ത്തുപിടിച്ച രംഗം കണ്ടുനിന്നവരേയും വികാരാധീനരാക്കി.

സിസ്റ്റര്‍ അഭയയുടെ കേസില്‍ നീതി ലഭിച്ചപ്പോള്‍ അനുഭവിച്ച സംതൃപ്‌തിയെ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞുകൊണ്ട്‌ അദ്ദേഹം ഐക്യദാര്‍ഢ്യ പ്രഖ്യാപനവും നടത്തി. എത്ര സമ്മര്‍ദ്ദമുണ്ടായാലും സത്യത്തിനും നീതിക്കും വേണ്ടി നിലകൊളളുന്നവര്‍ ഉണ്ടെന്ന്‌ ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന്‌ അദ്ദേഹം പറഞ്ഞു.

കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറില്‍ നടന്ന പരിപാടി അഭയയുടെ നീതിക്കായി വര്‍ഷങ്ങളോളം പോരാടിയ ജോമോന്‍ പുത്തന്‍ പുരക്കല്‍ ഉദ്‌ഘാടനം നിര്‍വഹ്‌ിച്ചുു. അഭയകേസില്‍ നീതി ലഭിക്കുമെന്ന്‌ വിശ്വസിച്ചവര്‍ വളരെ കുറവായിരുന്നുവെങ്കിലും പോരാട്ടം തുടരാന്‍ തീരുമാനിച്ചതാണ്‌ വിജയത്തിന്‌ കാരണം. ദൈവം ഇരയോടൊപ്പമാണെന്നതിന്റ തൈളിവാമിതെന്ന്‌ അദ്ദേഹം പറഞ്ഞു. . സമര സമിതി അദ്ധ്യക്ഷന്‍ വിളയോടി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *