യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 2 പേര്‍ അറസ്റ്റിലായി

മലപ്പുറം: പന്താവൂരില്‍ ആറുമാസം മുമ്പ് തട്ടിക്കൊണ്ടുപോയി യുവാവിനെ കൊലപ്പെുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. വട്ടക്കുളം സ്വദേശികളായ മേനോപ്പറമ്പില്‍ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുബാഷ് എന്നിവരെയാണ് ചങ്ങരംകുളം പോലീസ് അറസറ്റ് ചെയ്തത്.

പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദിനെയാണ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം ഇര്‍ഷാദിന്‍റെ മൃതദേഹം പ്രദേശത്തെ കിണറ്റില്‍ തളളിയതായാണ് സൂചന. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്.

മരിച്ച ഇര്‍ഷാദും പ്രതികളും സുഹൃത്തുക്കളായിരുന്നു. ഇവര്‍ തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് കൊലപാകത്തില്‍ കലാശിച്ചത്. സ്വര്‍ണ്ണ വിഗ്രഹം തരാമെന്ന് പറഞ്ഞ് ്പ്രതികള്‍ ഇര്‍ഷാദില്‍ നിന്നും പണം വാങ്ങി . എന്നാല്‍ വിഗ്രഹം കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇര്‍ഷാദ് പണം തിരികെ ചോദിച്ചു. അതോടെ കൊന്ന് കിണറ്റില്‍ തളളിയെന്നാണ് പ്രതികളുടെ കുറ്റസമ്മതം.

Share
അഭിപ്രായം എഴുതാം