റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിതീഷിന്റെ വിശ്വസ്തന്‍ ആര്‍ സി പി സിങ് ജനതാദള്‍ (യു) ദേശീയ പ്രസിഡന്റ്

December 28, 2020 - 9:31 pm

പട്ന: നിതീഷ് കുമാര്‍ ദേശീയ പ്രസിഡന്റ് പദവി ഒഴിഞ്ഞതിനെ തുടര്‍ന്ന് ജനതാദള്‍ (യു) ദേശീയ പ്രസിഡന്റായി രാജ്യസഭാ എംപി ആര്‍ സി പി സിങ്ങിനെ തിരഞ്ഞെടുത്തു. ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ നിതീഷ് കുമാറാണ് പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. നിതീഷ് കുമാറിന്റെ വിശ്വസ്തനായ ആര്‍ സി പി സിങ്, ഉത്തര്‍പ്രദേശ് കേഡര്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു- ബിജെപി സഖ്യരൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് സിങ്. നിതീഷ് കുമാര്‍ റെയില്‍വേ മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പേഴ്സനല്‍ സെക്രട്ടറിയും 2005ല്‍ നിതീഷ് മുഖ്യമന്ത്രിയായപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്നു. ബിഹാറിലെ നളന്ദയില്‍നിന്നുളള നേതാവായ സിങ് 2010ലാണ് രാജ്യസഭ എംപിയായത്.

എന്തുകൊണ്ട് ആര്‍സിപി?

നിതീഷ് കുമാറിനുശേഷം ജെഡി (യു)വിലെ രണ്ടാം സ്ഥാനക്കാരായി അറിയപ്പെടുന്ന നേതാവാണ് അദ്ദേഹം.ലോക്സഭാ എംപി ലാലന്‍ സിംഗ് ആണ് അതേ സ്ഥാനത്തുള്ള മറ്റ് നേതാക്കള്‍. അദ്ദേഹം ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതാണ് സിങിന് അനുകൂലമായി മാറിയ ഒരു ഘടകം. ആര്‍സിപി ഒരു ദശാബ്ദത്തിലേറെയായി ജെഡി (യു) സംഘടനയില്‍ സജീവമാണ്, നിതീഷ് കുമാറിനെപ്പോലെ ഒ.ബി.സിക്കാരനും മുഖ്യമന്ത്രിയുടെ ജന്മനാടായ നളന്ദ സ്വദേശിയുമാണ്. പോരത്തതിന് ബാഷിസ്ത നാരായണ്‍ സിങ്ങിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുടെ പ്രകടന കുറവും സിങിനെ പ്രസിഡന്റ് പദവിയിലേക്ക് നയിച്ചുവെന്ന് വേണം കരുതാന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *