റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മയ്ക്ക് ചെലവിന് നല്‍ക്കാത്ത മകന് തടവ് ശിക്ഷ. വിധി ഒറ്റപ്പാലം മെയിന്റനന്‍സ് ട്രിബ്യൂണല്‍ കോടതിയുടേത്

December 28, 2020 - 12:42 pm

ഒറ്റപ്പാലം: അമ്മക്ക് ചെലവിന് നല്‍കാത്ത മകന് തടവ് ശിക്ഷ.ഒറ്റപ്പാലം മെയിന്റനന്‍സ് ട്രിബ്യൂണല്‍ കോടതിയാണ് ഒരു മാസത്തെ തടവു ശിക്ഷ വിധിച്ചത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അര്‍ജുന്‍ പാണ്ഡ്യന്റേതാണ് വിധി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂര്‍ ചുഡുവാലത്തൂര്‍ സ്വദേശിയായ 57-കാരനെ അറസ്റ്റു ചെയ്തു.മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന 2007-ലെ നിയമപ്രകാരമാണ് നടപടി.

75 വയസുകാരിയായ മാതാവ് 2019 ജൂലായ് ഏഴിനാണ് പരാതിയുമായി ട്രിബ്യൂണലിനെ സമീപിച്ചത്. 2020 സെപ്റ്റംബര്‍ 23-ന് മൂത്തമകനോട് മാസത്തില്‍ 4,000 രൂപയും മറ്റു രണ്ട് മക്കളോട് 3,000 രൂപവീതവും അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കോ മണിയോര്‍ഡറായോ അയയ്ക്കാന്‍ ഉത്തരവിട്ടിരുന്നു.ഇത് പാലിക്കാന്‍ മൂത്തമകന്‍ തയ്യാറായില്ല. ഇതോടെയാണ് തടവു ശിക്ഷ നടപ്പിലാക്കാൻ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുകൂടിയായ ഒറ്റപ്പാലം സബ് കളക്ടര്‍ ഉത്തരവിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *