കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറെ കണ്ടെത്താനുളള അന്തിമ പോരാട്ടത്തിലാണ് യുഡിഎഫ്. കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, ഡിസിസസി സെക്രട്ടറി ടിഒ മോഹനന്‍ എന്നിവരാണ് അന്തിമ പട്ടികയിലുളളത്. മുന്‍ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷിന്ണ്ടിയും ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് തീരുമാനം നീളുന്നത്.
മേയര്‍ സ്ഥാനവും ഡെപ്യൂട്ടി മേയര്‍ സ്ഥാനവും ന്യൂന പക്ഷ വിഭാഗത്തില്‍ നിന്നാവുന്നതിനെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം എതിര്‍ത്തു. ഇതോടെയാണ് മുന്‍ പാര്‍ലമെന്റ്റി പാര്‍ട്ടി നേതാവ് ടിഒ മോഹനന്റെ പേര് ഉയര്‍ന്നുവന്നത്. നാലുവര്‍ഷം എല്‍ഡിഫിനൊപ്പെ ഭരണം പങ്കിട്ട പികെ രാഗേഷിനെ മേയറാക്കുന്നതില്‍ കോണ്‍ഗ്രസിലെ വിലിയ വിഭാഗത്തിന് എതിര്‍പ്പുണ്ട്.
20 അംഗങ്ങളുടേയും യോഗം വിളിച്ച് ചേര്‍ത്ത് ഇന്ന് അഭിപ്രയം ആരായും. കെപിസിസി നേതൃത്വത്തിന്റെ അറിവോടെയായിരുിക്കും അന്തിമ പ്രഖ്യാപനം സസ്ഥാനത്ത് യുഡിഎഫിന് ലഭിച്ച ഏക കോര്‍പ്പറേഷനാണ് കണ്ണൂര്‍

