റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മമത പരാജിതയായ മുഖ്യമന്ത്രിയെന്ന് ബിജെപി: ഉപദേശം സ്വീകരിക്കരുതെന്ന് അമര്‍ത്യ സെന്നിനോട് ദിലീപ് ഘോഷ്

December 27, 2020 - 10:15 am

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജി പരാജിതയായ മുഖ്യമന്ത്രിയാണെന്നും ”പരാജയപ്പെട്ട മുഖ്യന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കരുതെന്നും നൊബേല്‍ ജേതാവ് അമര്‍ത്യ സെന്നിനോട് ബംഗാള്‍ ബിജെപി. അമര്‍ത്യ സെന്നിനെതിരേ ബിജെപി നടത്തിയ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ എതിര്‍ത്ത്, അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് മമത കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ഇതിന്റെ പിന്നാലെയാണ് മമതയെ പരാജയപ്പെട്ട മുഖ്യനെന്ന് വിശേഷിപ്പിച്ച് ബിജെപി അമര്‍ത്യാ സെന്നിനെ ഉപദേശിച്ചത്.

”ഞങ്ങള്‍ അമര്‍ത്യാ സെന്നിനെ ബഹുമാനിക്കുന്നു. എന്നാല്‍ അദ്ദേഹം ഒരു ഗ്രൂപ്പിന്റെ വക്താവായി മാറരുത്. ഒരു പാര്‍ട്ടിയുടെയും പേരില്‍ അദ്ദേഹം സംസാരിക്കരുത്. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയില്‍ നിന്നും ഉള്‍ക്കാഴ്ചയില്‍ നിന്നും ബംഗാളിലെ ജനങ്ങള്‍ നേട്ടമുണ്ടാക്കും, പക്ഷേ പരാജയപ്പെട്ട മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം അദ്ദേഹം പ്രവര്‍ത്തിക്കുകയാണെങ്കില്‍, ആളുകള്‍ മറ്റെന്തെങ്കിലും ചിന്തിക്കും. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കുന്നത് തെറ്റാണെന്ന് ആളുകള്‍ ചിന്തിക്കുമോ? അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം കമ്മ്യൂണിസ്റ്റുകാരുടെതാണ്. എല്ലാത്തിലും രാഷ്ട്രീയം നിര്‍ബന്ധിതരാക്കിയത് കമ്മ്യൂണിസ്റ്റുകളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും കമ്മ്യൂണിസ്റ്റുകള്‍ രാഷ്ട്രീയം കൊണ്ടുവന്നു. ബംഗാള്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് അക്രമം പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം മനസിലാക്കണം ” എന്നുമാണ് ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞത്.

അമര്‍ത്യാ സെന്‍ താമസിക്കുന്നത് അനധികൃതമായാണ് വിശ്വഭാരതി സര്‍വകലാശാലയുടെ കെട്ടിടത്തില്‍ താമസിക്കുന്നതെന്നായിരുന്നു നേരത്തെ ബിജെപി ഉന്നയിച്ച ആരോപണം. ഇതിനെതിരേയാണ് മമത പിന്തുണ കത്തയച്ചത്.അതേസമയം, സെന്നിനെ ബി.ജെ.പി ഉപദ്രവിച്ചുവെന്നാരോപിച്ച് സംസ്ഥാനത്ത് ഇന്ന് പ്രതിഷേധ റാലി നടക്കും. കൊല്‍ക്കത്തയിലെ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്ടിന് സമീപം അഭിനേതാക്കള്‍, ചിത്രകാരന്മാര്‍, കവികള്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *