റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു കൊവിഡ് കേസ് പോലുമില്ലാതെ ധാരാവി

December 26, 2020 - 11:33 am

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈ ധാരാവിയില്‍ ഒരു കൊവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തില്ല. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ശേഷം ആദ്യമായിട്ടാണിത്. ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രമായ ധാരാവിയില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപെടാത്തത് പ്രതീക്ഷകള്‍ നല്‍കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ധാരാവിയില്‍ ഇതുവരെ 3,788 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 12 പേരാണ് ചികിത്സയിലുളളത്. അതില്‍ എട്ട് പേര്‍ വീട്ടിലും നാലു പേര്‍ കൊവിഡ് കെയര്‍ സെന്ററിലുമാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. ആരോഗ്യപ്രവര്‍ത്തകരും വിദഗ്ധരും നിരന്തരമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ധാരാവിയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാനായതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജനസാന്ദ്രതയേറിയ ധാരാവിയിലെ ചേരിയില്‍ നൂറുകണക്കിന് കുടിലുകളാണ് അടുത്തടുത്തായി സ്ഥിതിചെയ്യുന്നത്. സാമൂഹിക അകലം പാലിക്കാന്‍ കഴിയാറില്ല. കൂടാതെ ആളുകള്‍ പൊതുശൗചാലയങ്ങളാണ് ഉപയോഗിക്കുന്നത്.കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇവിടെ അവശ്യസേവനമൊഴികെയുള്ളവയെല്ലാം തടയുകയും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *