മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എഡപ്പാടി കെ പളനിസ്വാമി: മറുപടി പറയാതെ പ്രകാശ് ജാവദേക്കര്‍

ചെന്നൈ: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എഡപ്പാടി കെ പളനിസ്വാമി ആണോയെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ചോദ്യങ്ങള്‍ ഒഴിവാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പളനിസ്വാമിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ജാവദേക്കര്‍ മറുപടി നല്‍കിയില്ല. പകരം തന്റെ നിലപാട് വ്യാഖ്യാനിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ”നിങ്ങള്‍ക്ക് (റിപ്പോര്‍ട്ടര്‍മാര്‍ക്ക്) പറയാന്‍ സ്വാതന്ത്ര്യമുണ്ട് – ഞാന്‍ മറുപടി നല്‍കുന്നില്ല, അല്ലെങ്കില്‍ ഞാന്‍ നിശബ്ദനായിരിക്കുന്നു …” ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, എ.ഐ.എ.ഡി.എം.കെ -ബി.ജെ.പി സഖ്യം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കുകയെന്നാണ് സംസ്ഥാന ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

Share
അഭിപ്രായം എഴുതാം