റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളൂരു: യുകെയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജനിതക മാറ്റം വന്ന കൊറോണ വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജനുവരി രണ്ട് വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെയാവും നിയന്ത്രണങ്ങളുണ്ടാവുയെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പറഞ്ഞു. നേരത്തെ മഹാരാഷ്ട്രയിലും പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.

സംസ്ഥാനത്തേക്ക് വിദേശത്തുനിന്നും എത്തുന്ന യാത്രക്കാരെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. പൊതുജനം സര്‍ക്കാരിന്റെ തീരുമാനത്തോട് സഹകരിക്കണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ.കെ സുധാകര്‍ പറഞ്ഞു. ബ്രിട്ടണിലാണ് ജനിതകമാറ്റം വന്ന കൊറോണ വൈറസ് വ്യാപനം കണ്ടെത്തിയത്. നിലവില്‍ ലോകമെങ്ങും പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനേക്കാള്‍ വേഗതയില്‍ പടരാന്‍ കഴിവുളള വൈറസാണ് ബ്രിട്ടണില്‍ വ്യാപിക്കുന്നത്. വൈറസിന്റെ ഇന്ത്യയിലെ വ്യാപനം തടയാനായി ഡിസംബര്‍ 30 വരെ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുളള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *