ഇങ്ങനെയൊരു പര്യവസാനം പ്രതീക്ഷിച്ചില്ല ,ഹൃദയം നിറയുന്ന സന്തോഷം അഭയയുടെ പിതാവിൻ്റെ അഭിഭാഷകൻ എ എക്സ് വർഗീസ്

തിരുവനന്തപുരം: അഭയ കൊലക്കേസിൽ ഇങ്ങനെയൊരു പര്യവസാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് മുതിർന്ന അഭിഭാഷകൻ എ എക്സ് വർഗീസ്. അഭയയുടെ പിതാവായ ഐക്കര കുന്നേൽ തോമസിനു വേണ്ടി ദീർഘകാലം കേസ് വാദിച്ച അഭിഭാഷകൻ എ എക്സ് വർഗീസാണ്.
“വൈകി വരുന്ന നീതി യഥാർത്ഥത്തിൽ നീതി നിഷേധമാണ്, എങ്കിലും ഒടുവിൽ നീതി വിജയിച്ചു. ” അദ്ദേഹം സമദർശിയോട് പറഞ്ഞു.


”ഇത്രയും വൈകി നീതിയെത്തുന്ന ഒരു കേസ് ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തന്നെ അത്യപൂർവമാണ്. പണവും അധികാരവുമെല്ലാം ഇടപെട്ടു. സാഹചര്യത്തെളിവുകൾ നശിപ്പിക്കപ്പെട്ടു. ഒരു പക്ഷേ അടക്ക രാജു എന്ന സാക്ഷി കൂടി കൂറുമാറി എങ്കിൽ വിധി മറ്റൊന്നായേനേ. അടക്ക രാജു കള്ളനാണെന്നും അദ്ദേഹത്തിൻ്റെ മൊഴി സ്വീകരിക്കരുതെന്നുമെല്ലാം പ്രതികളുടെ പക്ഷത്തുള്ളവർ വാദിച്ചിരുന്നു. പക്ഷേ ഒടുവിൽ സത്യം വിജയിച്ചു. “
അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം