ഭോപ്പാല്‍:ഒരാഴ്ചക്കിടെ രണ്ടുവിവാഹം കഴിച്ച സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറായ 26 കാരന്‍ ഒളിവില്‍ . മദ്ധ്യപ്രദേശിലാണ് സംഭവം. ഇയാളുമായി വിവഹം ചെയ്ത ഒരു യുവതിയുടെ കുടുംബം നല്‍കിയ പരാതിയെതുടര്‍ന്ന് അന്വേഷണം നത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. ഇന്‍ഡോര്‍ സ്വദേശിയായ യുവാവ് ഡിസംബര്‍ 2ന് ഖണ്ഡ് വയില്‍ നിന്നുളള യുവതിയേയും ഡിസംബര്‍ ഏഴിന് മ്‌ഹോയില്‍ നിന്നുളള യുവതിയേയുമാണ് വിവാഹം ചെയ്തത്.
ഖണ്ഡ്വയില്‍ നിന്നുളള യുവതിയുടെ ബന്ധു ഇന്‍ഡോറിലെ മ്‌ഹോയിലെ യുവാവിന്റെ വിവാഹത്തില്‍ പങ്കെടുക്കുകയും മറ്റ് യുവതിയുടെ വീട്ടുകാര്‍ക്ക് വിവാഹ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ചതി ഇരു വീട്ടുകാരും അറിയുന്നത്. തുടര്‍ന്ന് യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവ് ഒളിവിലാണ്




