ഒഎല്‍എക്സില്‍ മോദിയുടെ വാരണാസി ഓഫീസ് വില്‍പ്പനയ്‌ക്കെന്ന് പരസ്യം; നാല് യുവാക്കള്‍ കസ്റ്റഡിയില്‍

വാരണാസി: ഏഴര കോടി രൂപയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ ഓഫീസ് വില്‍പ്പനയ്‌ക്കെന്ന് ഒഎല്‍എക്സില്‍ പരസ്യം. വില ഏഴര കോടി രൂപ. ഓഫീസിന്റെ ചിത്രം സഹിതമാണ് പരസ്യം. സ്ഥലത്തിന്റെ പേര് എന്നയിടത്ത് പിഎംഒ ഓഫീസ് വാരണാസി എന്നാണ് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ നാലു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷമീകാന്ത് ഒജ്ഹ എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് പരസ്യം പങ്കുവച്ചത്. പരസ്യം ഉടന്‍ തന്നെ പിന്‍വലിച്ചെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും വാരണാസി പോലീസ് അറിയിച്ചു. ഓഫീസിന്റെ ഫോട്ടോയെടുത്ത ആളടക്കം നാലുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.നാലു മുറികളും നാല് ബാത്റൂമുകളും റെഡ് കാര്‍പ്പറ്റ് ഏരിയയും അടങ്ങുന്ന 6500 സ്‌ക്വയര്‍ഫീറ്റുള്ള, പ്രധാനമന്ത്രിയുടെ വാരാണസിയിലെ പാര്‍ലമെന്റ് ഓഫീസാണ് വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയിട്ടുള്ളത്.

Share
അഭിപ്രായം എഴുതാം