റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉയിഗുര്‍ മുസ്ലീങ്ങളെ തിരിച്ചറിയുന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ അല്‍ഗോരിതം വികസിപ്പിച്ച് അലിബാബ

December 19, 2020 - 8:14 pm

ബീജിങ്: ഇ-കൊമേഴ്സ് ഭീമനായ അലിബാബയുടെ കീഴിലുള്ള അലിബാബ ക്ലൗഡ് ഉയിഗുര്‍ മുസ്ലീങ്ങളെ തിരിച്ചറിയുന്ന പ്രത്യേക ഫേഷ്യല്‍ റെക്കഗ്നിഷന്‍ അല്‍ഗോരിതം വികസിപ്പിച്ചെടുത്തു. ഒരു വ്യക്തിയുടെ വംശീയത തിരിച്ചറിയാന്‍ കഴിയുന്ന അല്ലെങ്കില്‍ ഒരു വ്യക്തി ‘ഉയിഗുര്‍’ ആണോ എന്ന് നിമിഷങ്ങള്‍ക്കകം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന കണ്ടെത്തലാണിത്. സാങ്കേതിക വിദ്യ വംശീയ വിവേചനത്തിന് ഉപയോഗിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്ന കാര്യമാണെന്ന് ഇതിനകം തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇത് ഒരിക്കലും ഈ രീതിയില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അലിബാബ പറഞ്ഞു. ഉയിഗുര്‍ ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതല്ല ഈ ടെക്‌നോളജി’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഫേഷ്യല്‍ പേയ്മെന്റ് സാങ്കേതികവിദ്യ ചൈനയിലെ ഷോപ്പര്‍മാര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചൈനയുടെ മൊബൈല്‍ പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലോകത്തിലെ ഏറ്റവും നൂതനമായ ഒന്നാണ്, എന്നാല്‍ മുഖം തിരിച്ചറിയല്‍ മാത്രം ആവശ്യമുള്ള പുതിയ സംവിധാനങ്ങള്‍ രാജ്യവ്യാപകമായി പുറത്തിറക്കുന്നത് ക്യുആര്‍ കോഡുകള്‍ പോലും പഴയ രീതിയിലാണെന്ന് തോന്നിപ്പിക്കുന്ന ഒരു പ്രതിഭാസത്തെയാണ് കാഴ്ച്ച വയ്ക്കുന്നത്.ഉപയോക്താക്കള്‍ അവരുടെ മുഖത്തിന്റെ ഒരു ചിത്രം ഡിജിറ്റല്‍ പേയ്മെന്റ് സിസ്റ്റത്തിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ ലിങ്കു ചെയ്തതിനു ശേഷം ക്യാമറകള്‍ ഘടിപ്പിച്ച പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകള്‍ക്ക് മുന്നില്‍ പോസ് ചെയ്ത് വാങ്ങുന്ന പരിപാടിയാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *