റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നൈജീരിയയിലെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയ 333 വിദ്യാർത്ഥികളെയും ഭീകരർ വിട്ടയച്ചു

December 18, 2020 - 11:24 am

അബൂജ : നൈജീരിയയില്‍ സ്‌കൂളില്‍ നിന്നും ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു. കറ്റ്സിന ഗവര്‍ണറാണ് ഇക്കാര്യം അറിയിച്ചത്. ഭീകരര്‍ കടത്തികൊണ്ടു പോയ 333 വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.കുട്ടികള്‍ ഉടന്‍ വീടുകളില്‍ മടങ്ങിയെത്തും. ആരെയും ഭീകരര്‍ വധിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കറ്റ്സീനയിലെ സ്‌കൂളില്‍ നിന്നും ഭീകരര്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോയത്. തോക്കുമായി എത്തിയ ഭീകരര്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ കയറ്റി പോകുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് ബോക്കോ ഹറാം സംഘടന രംഗത്ത് വന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *