റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വോട്ടെണ്ണല്‍ ആരംഭിക്കും മുമ്പേ മധുരവുമായി സ്ഥാനാര്‍ത്ഥി

December 16, 2020 - 7:51 am

കാക്കനാട് : വോട്ടെണ്ണല്‍ ആരംഭിക്കും മുമ്പേ വിജയമുറപ്പിച്ച് ആഘോഷം ആരംഭിച്ച് സ്ഥാനാര്‍ത്ഥി. തൃക്കാക്കര നഗരസഭയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഓമന സാബു ഫ്രാന്‍സിസാണ് വിജയാഘോഷം ആരംഭിച്ചത്. വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ 10000 ലഡുവാണ് ഓമനയും കുടുംബവും സുഹൃത്തുക്കളും ഒരുക്കിയത്. യുഡിഎഫ് സീറ്റ് നിഷേധിക്കുന്ന സാഹചര്യം വന്നപ്പോഴാണ് ഓമന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത്. ഭര്‍ത്താവും കൗണ്‍സിലറുമായ സാബു ഫ്രാന്‍സിസ് അഞ്ചുവര്‍ഷം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് ആത്മ വിശ്വാസത്തിന് കാരണമെന്ന് ഓമന പറഞ്ഞു. ലഡുവിന് പുറമേ പടക്കങ്ങളും ഒരുക്കിയിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് ശേഷം വാര്‍ഡില്‍ പര്യടനം നത്താനുളള വാഹനങ്ങളളും റെഡി.

തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് സാബു മത്സരിച്ചത് പിന്നീട് യൂഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞ കൗണ്‍സിലില്‍ രണ്ടുവര്‍ഷത്തിലധികം വൈസ് ചെയര്‍മാനായിരുന്നു. ഇത്തവണ വനിതാ സംവരണ വാര്‍ഡായതോടെ ഭാര്യയേയോ സഹോദരിയേയോ നിര്‍ത്താനുളള സാബുവിന്റെ ആവശ്യം യുഡിഎഫ് പരിഗണിക്കാതെ വന്നതോടെയാണ് ജനകീയ കൂട്ടായ്മ രൂപീകരിച്ച് ഓമനയെ സ്ഥാനാര്‍ത്ഥിയാക്കിയത്. ആകെ പോള്‍ചെയ്ത 1232 വോട്ടില്‍ 900 വോട്ടെങ്കിലും നേടുമെന്ന ശുഭ പ്രതീക്ഷയിലാണ് ഓമനയും കുടുംബവും സുഹൃത്തുക്കളും .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *