റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജപ്പാനിലെ ട്വിറ്റര്‍ കില്ലര്‍ക്ക് വധശിക്ഷ

December 16, 2020 - 8:56 am

ടോക്കിയോ: സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട ഒന്‍പത് പേരെ കൊലപ്പെടുത്തിയ ജപ്പാനിലെ ട്വിറ്റര്‍ കില്ലര്‍ എന്നറിയപ്പെടുന്ന 29 കാരനായ തകഹിരോ ഷിരൈഷിയ്ക്ക് വധശിക്ഷ. ഇരകളെ കൊന്ന് വേര്‍പെടുത്തിയതായും ശരീരഭാഗങ്ങള്‍ കൂള്‍ബോക്സുകളില്‍ സൂക്ഷിച്ചതായും ആരോപിക്കപ്പെടുന്ന ഷിരൈഷി 15 മുതല്‍ 26 വയസുള്ള ഒരു പുരുഷനെയും എട്ട് സ്ത്രീകളെയുമാണ് ക്രൂരമായി കൊലപ്പെടുത്തിയത്. 2017 ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് ഒമ്പത് പേരെയും കൊലപ്പെടുത്തിയത്.

2017ല്‍ ഷിറോഷിയുടെ ഫ്ളാറ്റില്‍ നിന്ന് സ്ത്രീകളുടെ ശരീര ഭാഗങ്ങള്‍ കണ്ടെടുടത്തിന് പിന്നാലെയാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യുവതികളെ ഷിറൈഷി ട്വിറ്ററിലൂടെ പരിചയപ്പെട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവരെല്ലാം ആത്മഹത്യയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ചിരുന്നവരാണെന്നും അവരുടെ സമ്മതപ്രകാരമാണ് കൊലനടന്നത് എന്നതിനാല്‍ വധശിക്ഷ ഒഴിവാക്കി തടവുശിക്ഷ നല്‍കണമെന്നുമായിരുന്നു തകാഹിരോയുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ കോടതി ഇതു തള്ളി. ഇരകളാരും കൊല്ലപ്പെടാന്‍ സമ്മതിച്ചിരുന്നില്ലെന്നും ഒന്‍പത് ചെറുപ്പക്കാരുടെ ജീവന്‍ അപഹരിക്കപ്പെട്ടത് അങ്ങേയറ്റം ഗുരുതരമാണെന്നും ഇരകളുടെ അന്തസ്സ് ചവിട്ടിമെതിക്കപ്പെട്ടുവെന്നും ജഡ്ജി വിധിപ്രസ്താവത്തിനിടെ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *