റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. സ്പീക്കറുടേത് പ്രതികാര നടപടിയാണെന്നും ഹസൻ കുറ്റപ്പെടുത്തി.

നേരത്തെ തള്ളിക്കളഞ്ഞ കേസാണിത്. പുതുതായി ഒരു തെളിവും ഉയർന്നു വന്നിട്ടില്ല. തെളിവുകൾ ഇല്ലാതെയാണ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയത്. ബാർ കോഴ കേസിൽ ഗവർണർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ സ്പീക്കർ തെറ്റ് തുറന്ന് സമ്മതിക്കണം. എന്തുകൊണ്ട് അനുമതി നൽകിയെന്ന് സ്പീക്കർ പൊതുസമക്ഷം വ്യക്തമാക്കണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *