റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചിറാപുഞ്ചി: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട മേഘാലയയില്‍ 21 മുതല്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശിക്കാം. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനം സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികള്‍ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടിന്റെ അസ്സല്‍ രേഖ ഹാജരാക്കണം.72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. ആന്റിജന്‍ ടെസ്റ്റ് സ്വീകരിക്കില്ല.ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം വിശദയാത്ര രേഖ നല്‍കി ഇ-ഇന്‍വൈറ്റ് എടുക്കണം. മേഘാലയ ടൂറിസത്തിെന്റ ഔദ്യോഗിക വെബ്സൈറ്റില്‍ ഇ-ഇന്‍വൈറ്റ് തയാറാക്കാം. യാത്രാ സംഘത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇത് തയാറാക്കേണ്ടത് തുടങ്ങി നിരവധി നിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *