കളളാര്‍: കളളാര്‍ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ ഇഷ്ടം മാട്രിമോണി പ്രവര്‍ത്തനം തുടങ്ങി. സിഡി എസ് അദ്ധ്യക്ഷ കെ മോഹിനി അദ്ധ്യക്ഷത വഹിച്ചു. കുടുംബ ശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ടിടി സുരേന്ദ്രന്‍ ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു.
അസി.കോ-ഓഡിനേറ്റര്‍ ഡി .ഹരിദാസ്, പനത്തടി പഞ്ചായത്ത് കുടുംബ ശ്രീ സിഡിഎസ് അദ്ധ്യക്ഷ വി.മാധവി, കളളാര്‍ പഞ്ചായത്ത് കുടുംബ ശ്രീ അക്കൗണ്ടന്‍റ് രാഖി സതീഷ് ,എംഎസ് പ്രമീളാ പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

