വടക്കാഞ്ചേരി: വോട്ടുചെയ്യാന്‍ അവസരമൊരുക്കിയില്ലെന്ന് ആരോപിച്ച് പ്രതിഷേിധവുമായി കോവിഡ് രോഗികളും നിരീക്ഷണത്തിലിരുന്നവരും പോളിംഗ് ബൂത്തിലെത്തി.നഗരസഭയിലെ പെരിങ്ങണ്ടൂര്‍ നഗരസഭയിലായിരുന്നു സംഭവം.33-ാം വാര്‍ഡില്‍ കോവിഡ് രോഗികളും നിരീക്ഷണത്തിലിരുന്നവരുമായി 25 പേര്‍ ഉളളതായാണ് വിവരം. ഇതില്‍ 9 പേര്‍ക്കുമാത്രമാണ് അവസരം ലഭിച്ചത്. ഒരാഴ്‌ചയിലധികമായി രോഗം സ്ഥിരീകരിച്ചവരും നിരീക്ഷണത്തിലുളളവരും ഉണ്ടായിട്ടും മുഴുവന്‍ പേര്‍ക്കും, പോസ്‌റ്റല്‍ വോട്ടുചെയ്യാന്‍ അവസരമൊരുക്കിയില്ലെന്നും വോട്ടവകാശം നിഷേധിച്ചുവെന്നുമാണ് ഇവരുടെ പരാതി. ഏതാനം പേര്‍ക്കുമാത്രമാണ് സൗകര്യമൊരുക്കിയത്.
ആറംഗ കുടുംബത്തിലെ നാലുപേര്‍ക്ക് പോസ്‌റ്റല്‍ വോട്ടിനുളള സൗകര്യം ഏര്‍പ്പെടുത്തിയപ്പോള്‍ രണ്ടുപേര്‍ക്ക് ലഭിച്ചില്ലെന്ന് ഇവര്‍ പറഞ്ഞു. വൈകിട്ട് ഏതാനം പേര്‍ പിപിഇ കിറ്റ് ധരിച്ച് റോഡിലൂടെ നടന്നും മറ്റുളളവര്‍ വാഹനങ്ങളിലുമായി ബൂത്തിലെത്തി 11പേര്‍ ഒരുമിച്ചാണ് ബുത്തിലെത്തിയത്. ഇവരെ കണ്ട് അമ്പരന്ന നാട്ടുകാരെ പോലീസ് പിരിച്ചുവിട്ടു. തുടര്‍ന്ന് ഇവര്‍ക്ക് വോട്ടുചെയ്യാന്‍ അവസരമൊരുക്കുകയായിരുന്നു.