ടെല്‍ അവീവ്: 27 മുതല്‍ ഇസ്രായേല്‍ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു . ഫിസറിന്റെ കൊറോണ വൈറസ് വാക്‌സിന്‍ രാജ്യത്തിന് ലഭിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസറില്‍ നിന്നും ഇസ്രയേല്‍ വാങ്ങുന്ന എട്ട് ദശലക്ഷം ഡോസുകളിലെ ആദ്യ ഘട്ട ഡോസുകളാണ് ബുധനാഴ്ച രാജ്യത്തെത്തിയത്. ആദ്യ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഡിസംബര്‍ 27 ന് നല്‍കും. 60,000 പേര്‍ക്ക് കുത്തിവയ്പ്പ് നല്‍കാന്‍ ആദ്യഘട്ടത്തില്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യത്തെ വാക്‌സിന്‍ ഡോസ് താന്‍ തന്നെസ്വീകരിക്കുമെന്നും നെതന്യാഹു അറിയിച്ചിട്ടുണ്ട്.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

