റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്ന ഭര്‍ത്താവ് മൃതദേഹത്തിനടുത്തിരുന്ന് വീഡിയോ ഗെയിം കളിച്ചു

December 9, 2020 - 9:43 am

ജയ്പ്പൂര്‍: ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്നു. രാജസ്ഥാനിലെ ജയ്പ്പൂരിലാണ് സംഭവം. ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ തന്നെ പോലീസിനേയും ഭാര്യയുടെ മാതാപിതാക്കളേയും വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു.35 കാരനായ വിക്രം സിംഗാണ് 30 കാരിയായ ഭാര്യ ശിവ്കന്‍വാറിനെ കൊലപ്പെടുത്തിയത്. പോലീസെത്തുമ്പോള്‍ ഇയാള്‍ ഭാര്യയുടെ മൃതദേഹത്തിന് സമീപത്തിരുന്ന് വീഡിയോ ഗെയിം കളിക്കുകയായിരുന്നു.

കന്‍വാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിംഗിന് ജോലിയില്ലാത്തതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ എപ്പോഴും തര്‍ക്കങ്ങള്‍ നടന്നിരുന്നുവെന്ന് പോലീസ് പറയുന്നു.ഭാര്യ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമയത്ത് ഭര്‍ത്താവ് യാതൊരു ജോലിയും ചെയ്തിരുിന്നില്ല. സംഭവദിവസം രണ്ട് കത്രികകളുമായെത്തിയ സിംഗ് ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. അയാളില്‍ യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ലെന്ന് പോലീസ് ഓഫീസര്‍ കൈലാഷ്ദന്‍ പറഞ്ഞു. ഇവര്‍ക്ക് രണ്ടുകുട്ടികളാണുളളത്. സംഭവ സമയത്ത് കുട്ടികള്‍ വീട്ടിലുണ്ടായിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *