റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യ വിതരണം നടത്തിയ സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

December 9, 2020 - 9:36 am

മൂന്നാര്‍: വോട്ടര്‍മാരെ സ്വാധീനിക്കാനായി മദ്യ വിതരണം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി അറസ്റ്റിലായി. പളളിവാസല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മത്സരിക്കുന്ന എസ്.സി രാജയും രണ്ട് സുഹൃത്തുക്കളുമാണ് പോലീസ് പിടിയിലായത്.

പോതമേട്ടിലെ റിസോര്‍ട്ടിലായിരുന്നു മദ്യസല്‍ക്കാരം. ഇവരില്‍ നിന്ന് മദ്യവും ഒഴിഞ്ഞമദ്യകുപ്പികളും പോലീസ് പിടിച്ചെടുത്തു. തോട്ടം മേഖലയില്‍ പണവും മദ്യവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുനന്തായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതാവും അണികളും പിടിയിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *