റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്, 1833 വാർഡുമായി ബിജെപിക്ക് നേട്ടം, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത്, സിപിഐഎമ്മിന് 16 സീറ്റുകള്‍

December 9, 2020 - 8:59 am

ജയ്പൂർ: രാജസ്ഥാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം.പഞ്ചായത്ത് സമിതി വാര്‍ഡില്‍ പാര്‍ട്ടി 1833 സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 1713 സീറ്റ് സ്വന്തമാക്കി. 417 സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. എന്‍ഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോകതാന്ത്രിക് പാര്‍ട്ടി 56 സീറ്റിലും സിപിഎം 16 സീറ്റിലും ബിഎസ്പി 3 സീറ്റിലുമാണ് വിജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ. എന്‍സിപി, എന്‍പിപി എന്നിവയ്ക്ക് ഒറ്റ സീറ്റും നേടാന്‍ കഴിഞ്ഞില്ല.

636 ജില്ലാ പരിഷത് സീറ്റില്‍ 312 സീറ്റിലാണ് ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് 239 സീറ്റിലും ആര്‍എല്‍പി 10 സീറ്റിലും വിജയിച്ചു.

ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റിന് സ്വാധീനമുള്ള ടോങ്കിലെ 25 സീറ്റുകളില്‍ 15 ലും ബിജെപി വിജയിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി. 10 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ജില്ലാ പരിഷത് തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ മേഘാവാളിന്റെ മകന്‍ രവി ശേഖര്‍ 2400 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *