റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ കോച്ച്‌ അലജാന്‍ഡ്രോ സാബെല്ല അന്തരിച്ചു

December 9, 2020 - 8:53 am

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ കോച്ച്‌ അലജാന്‍ഡ്രോ സാബെല്ല അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു സാബെല്ലയുടെ മരണം. അര്‍ജന്റീനയെ 2014 ലെ ലോകകപ്പ് ഫൈനലിലേക്കെത്തിച്ചത് സാബെല്ലയുടെ നേതൃത്വത്തിലുള്ള പരിശീലനത്തിലൂടെയായിരുന്നു.

അര്‍ജന്റനീയന്‍ ഫുട്‌ബോള്‍ താരം ഡീഗോ മറഡോണയുടെ മരണത്തിന് തൊട്ടു പിന്നാലെയാണ് അര്‍ജന്റീനിയന്‍ ആരാധകരെ വീണ്ടും ദുഃഖത്തിലാഴ്ത്തി സാബെല്ലയുടെ മരണവാര്‍ത്തയും വരുന്നത്.

1980ല്‍ മറഡോണയും സാബെല്ലയും അര്‍ജന്റീനയക്ക് വേണ്ടി ഒരുമിച്ച്‌ കളിച്ചിരുന്നു. 2020ല്‍ ഫുട്‌ബോളിനേറ്റ മറ്റൊരു നഷ്ടമാണ് സാബെല്ലയുടെ വിയോഗമെന്ന് അദ്ദേഹത്തിന്റെ ടീം മേറ്റും മുന്‍ ഗോള്‍കീപ്പറുമായ ഉബാള്‍ഡോ ഫില്ലോള്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *