മണ്ണാര്‍ക്കാട്: വ്യാഴാഴ്ച വിവാഹം നടക്കാനിരിക്കേ പ്രതിശ്രുത വരനെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞിരം ചേട്ടന്‍പടിയില്‍ കളരിക്കല്‍ വീട്ടില്‍ പരേതനായ രാമകൃഷ്ണ പണിക്കരുടെ മകന്‍ രഞ്ജിത്തിനെ (30)യാണ് വീടിന് സമീപത്തെ ലോഡ്ജില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുന്നംകുളം സ്വദേശിനിയുമായുള്ള വിവാഹം 10-12-2020 വ്യാഴാഴ്ച നടക്കേണ്ടിയിരുന്നത്.നേരത്തെ നിശ്ചയിച്ച വിവാഹം കോവിഡിനെ തുടര്‍ന്ന് നീട്ടിവെച്ചതായിരുന്നു. വിദേശത്തായിരുന്ന രഞ്ജിത്ത് നാട്ടിലെത്തി ഇതേ ലോഡ്ജില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. തുടർന്ന് കഴിഞ്ഞ ദിവസം വിവാഹ വസ്ത്രമുള്‍പ്പെടെ വാങ്ങിയിരുന്നു. ചൊവ്വാഴ്ച(8/12/2020) ലോഡ്ജില്‍ തങ്ങിയ രഞ്ജിത്തിനെ പുറത്തേക്ക് കാണാതിരുന്ന ബന്ധുക്കള്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.നേരത്തെ മണ്ണാര്‍ക്കാട്ടെ വസ്ത്രശാല ജീവനക്കാരനായിരുന്നു. പോലീസ് സ്ഥലത്തെത്തി കേസെടുത്തു.



