റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നീന്തൽ കുളം തകർന്ന് അയൽവാസിയുടെ വീടിന് കേടുപാട് സംഭവിച്ചു.

December 4, 2020 - 8:00 pm

തിരുവനന്തപുരം: അനധികൃതമായി നിർമിച്ച നീന്തൽ കുളം തകർന്ന് അയൽവാസിയുടെ വീടിന് കേടുപാട് സംഭവിച്ചു. 3-12-2020 വ്യാഴാഴ്ച രാത്രിയോടെ നെയ്യാറ്റിൻകര വെൺപകലിലാണ് സംഭവം. വെൺപകൽ സ്വദേശി സന്തോഷ് കുമാറിന്റെ വീട്ടിലെ നീന്തൽ കുളം പൊട്ടി തൊട്ടടുത്ത ഗോപാലകൃഷ്ണൻ നായരുടെ വീട്ടിലേക്ക് വെള്ളം ഒഴുകിയെത്തിയാണ് അപകടം സംഭവിച്ചത്.

വെള്ള പാച്ചിലിൽ വീടിന്റെ ഒരു ഭാഗവും മതിലും തകർന്ന് വെളളവും ചെളിയും വീട്ടിനകത്തേക്ക് കയറി. അടുക്കളയ്ക്കും കേടുപാടു സംഭവിച്ചു. നാല് മാസം മുൻപാണ് സന്തോഷ് നീന്തൽ കുളത്തിന്റെ പണി തുടങ്ങിയത്. ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്നും 35അടി ഉയരത്തിലാണ് യാതൊരു സുരക്ഷിതത്വവുമില്ലാതെ നീന്തൽ കുളം നിർമ്മിച്ചത്. കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് വെള്ളം ഒഴുകി തുടങ്ങിയതിന് പിന്നാലെ നീന്തൽകുളം പൂർണ്ണമായും പൊട്ടുകയായിരുന്നു.
പഞ്ചായത്തിൽ നിന്നും അനുമതി വാങ്ങാതെ നീന്തൽകുളം നിർമിച്ചതിനെതിരേ പോലീസിലും പഞ്ചായത്തിലും പരാതി നൽകിയെങ്കിലും അന്വേഷിക്കാൻ തയാറായില്ലെന്ന് അയൽക്കാർ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *