റിപ്പോര്‍ട്ട്
News Editor
പോ​ലീ​സ് നോ​ഡ​ല്‍ ഓ​ഫീ​സ​റു​മാ​യും കേ​ന്ദ്ര സേ​ന​ക​ളു​ടെ കോ -​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യും ക്ര​മ​സ​മാ​ധാ​നം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ച​ര്‍​ച്ച ചെ​യ്ത് ഡോ. ​ര​ത്ത​ന്‍ യു. ​കേ​ല്‍​ക്ക​ര്‍

വോ​ട്ടെ​ണ്ണ​ലി​ന്‍റെ പൂ​ര്‍​ണ നി​യ​ന്ത്ര​ണം കൈയിലെടുത്ത് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഡോ. ​ര​ത്ത​ന്‍ യു. ​കേ​ല്‍​ക്ക​ര്‍

May 4, 2026 - 9:57 am

 

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ണ്ണ​ലി​ന്‍റെ പൂ​ര്‍​ണ നി​യ​ന്ത്ര​ണം കൈയിലെടുത്ത് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഡോ. ​ര​ത്ത​ന്‍ യു. ​കേ​ല്‍​ക്ക​ര്‍. പു​ല​ര്‍​ച്ചെ സ്‌​ട്രോം​ഗ് റൂ​മു​ക​ളു​ടെ തു​റ​ക്ക​ല്‍ അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ലെ എ​ല്ലാ വി​വ​ര​ങ്ങ​ളും ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലൂ​ടെ അ​റി​യാ​നാ​കും. ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​മാ​യി ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം സി​ഇ​ഒ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ സം​ശ​യ​ങ്ങ​ള്‍​ക്കും ഇ​ട​യ്ക്കി​ടെ അ​ദ്ദേ​ഹം മ​റു​പ​ടി ന​ല്‍​കു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം പി​എം​ജി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ഓ​ഫീ​സി​ലി​രു​ന്നാ​ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റു​ടെ നി​യ​ന്ത്ര​ണം.

സു​ര​ക്ഷ​യു​ടെ ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന​ത്തെ പോ​ലീ​സ് നോ​ഡ​ല്‍ ഓ​ഫീ​സ​റു​മാ​യും കേ​ന്ദ്ര സേ​ന​ക​ളു​ടെ കോ -​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യും ക്ര​മ​സ​മാ​ധാ​നം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യു​ന്നു. .തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ഓ​രോ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലേ​യും വി​വ​ര​ങ്ങ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം ല​ഭ്യ​മാ​ണ്. ഒ​ട്ടേ​റെ ഉ​ദ്യോ​ഗ​സ്ഥ​രേ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രേ​യു​മാ​ണ് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളു​ടെ ചു​മ​ത​ല ​ഏൽപ്പിച്ചിട്ടുളളത്

 

.

Share

Leave a Reply

Your email address will not be published. Required fields are marked *