റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

November 30, 2020 - 6:32 am

തിരുവനന്തപുരം: വിതുര പേപ്പാറ പട്ടന്‍ കുളിച്ചപ്പാറയില്‍ വീട്ടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ വീടിനടുത്ത ഉള്‍വനത്തില്‍ നിന്നാണ് വിതുര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 2020 നവംബര്‍ മാസം 25 ബുധനാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഉച്ചയോടെ താജുദ്ദീന്റെ വീട്ടില്‍ വാറ്റുചാരായം കുടിക്കാന്‍ എത്തിയതായിരുന്നു കൊല്ലപ്പെട്ട മാധവന്‍ രണ്ടുപേരുംചേര്‍ന്ന് മദ്യപിച്ചു. എന്നാല്‍ മാധവന്റെ കയ്യില്‍ ചാരായത്തിന് കൊടുക്കാന്‍ പണമുണ്ടായിരുന്നില്ല ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി തുടര്‍ന്ന് താജുദ്ദീന്‍ കയ്യില്‍ കിട്ടിയ റബര്‍ കമ്പുകൊണ്ട് മാധവന്റെ തലക്കടിച്ചു. ബോധം നഷ്ടപ്പെട്ട മാധവനെ ഇട്ടിട്ട് താജുദ്ദീന്‍ പുറത്തുപോയി . തിരികെ വന്നപ്പോള്‍ മാധവന്‍ മരിച്ചതായി മനസിലാക്കി. പുറത്ത് മൃതദേഹം കുഴിച്ചിടാനുളള സാഹചര്യം ഒത്തുവരാഞ്ഞതിനാല്‍ മൃതദേഹം വീട്ടിനുളളില്‍ സൂക്ഷിച്ചു.

എന്നാല്‍ വ്യാഴാഴ്ചയായതോടെ മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെ വെളളിയാഴ്ച രാവിലെ മുറിക്കുളളില്‍ കുഴിച്ചിടുകയായിരുന്നു. പ്രതി വീട്ടില്‍ വാറ്റുചാരായം നിര്‍മ്മിച്ചിരുന്നതായി പോലീസ് കണ്ടെത്തി. അരലിറ്റര്‍ ചാരായവും വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇയാളെ തിങ്കളാഴ്ച(30/11/2020) കോടതിയില്‍ ഹാജരാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *