റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാഹ സമ്മാനമായി വരന് വധുവിന്റെ അമ്മ നൽകിയത് എകെ-47

November 29, 2020 - 5:41 pm

ഇസ്ലാമാബാദ്: പലതരം വിവാഹ സമ്മാനങ്ങൾ കേട്ടിട്ടുണ്ട്. പക്ഷേ വിവാഹ വേദിയിൽ വച്ച് വരന് വധുവിന്റെ അമ്മ ‘എകെ-47’ തോക്ക് സമ്മാനിക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യമാകും. പാകിസ്ഥാനിലാണ് സംഭവം. വിചിത്രമായ ഈ വിവാഹ സമ്മാനദാനത്തിന്റെ വീഡിയോ ഓൺ‌ലൈനിൽ വൈറലായിട്ടുണ്ട്.

വീഡിയോയിൽ ഒരു സ്ത്രീ നവദമ്പതികളെ അഭിവാദ്യം ചെയ്യുന്നു. തുടർന്ന് മറ്റാരോ സമ്മാനം കൈമാറാൻ ആവശ്യപ്പെടുന്നു. ഉടൻ കവറ് മാറ്റി അവർ ഒരു എകെ-47 തോക്കെടുത്ത് വരന് നൽകുന്നു. ജനക്കൂട്ടത്തിന്റെ ആഹ്ലാദാരവങ്ങൾക്കിടയിലാണ് സമ്മാനദാനം നടന്നത്. ഈ സ്ത്രീയാണ് വരന്റെ അമ്മായിയമ്മയെന്ന് ARY ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ വിവാഹങ്ങളിലും കായിക വിജയങ്ങളിലും കുറച്ച് റൗണ്ട് വായുവിൽ വെടിവയ്ക്കുക എന്നത് ഒരു പതിവാണ്. എന്നിരുന്നാലും, ഒരാൾക്ക് വിവാഹ സമ്മാനമായി എകെ-47 സമ്മാനം നൽകുന്നത് ആദ്യ സംഭവമാണ്. അതും വധുവിന്റെ അമ്മ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *