റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭരണഘടനാ ദിനാചരണം 25 ന് നടത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും കേരളത്തില്‍ മാത്രം നടന്നില്ല

November 27, 2020 - 10:49 am

തിരുവനന്തപുരം: ഭരണ ഘടന നിലവില്‍ വന്നതിന്റെ 71-ാം വാര്‍ഷിക ദിനമായിരുന്ന നവംബര്‍ 26ന് രാജ്യവ്യാപകമായി ദിനം ആചരിച്ചപ്പോള്‍ കേരളം മാത്രം ഒഴിവായി. നവംബര്‍ 17ന് തന്നെ കേന്ദ്രം ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഭരണ ഘടന ആമുഖ പ്രതിജ്ഞ ചെയ്യാനായിരുന്നു നിര്‍ദ്ദേശം.

സംസ്ഥാന സര്‍ക്കാരാവട്ടെ 24 നായിരുന്നു ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. 26ന് പണിമുടക്കായതിനാല്‍ 25ന് നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കേരളത്തില്‍ ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റുള്‍പ്പടെ ഒരോഫീസിലും 25ന് പരിപാടി നടന്നതായി അറിവില്ല. തങ്ങൾക്ക് ഇത് സംബന്ധിച്ച് അറിവ് കിട്ടിയില്ലയെന്നാണ് പല ഓഫീസധികാരികളും പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *