കൊച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമ മാധ്യമങ്ങളില്‍ കൂടി അഭിപ്രായം പറയുന്നതിന് ഹൈക്കോടതിയുടെ വിലക്ക്.
2018 ല്‍ സമൂഹമാധ്യമങ്ങള്‍ വഴി മത വിശ്വാസത്തെ അവഹേളിച്ചെന്ന കേസില്‍ തുടര്‍ച്ചയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്നു കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.
കേസിന്റെ വിചാരണ തീരുന്നതുവരെ നേരിട്ടോ, അല്ലാതെയോ, മറ്റൊരാള്‍ വഴിയോ അഭിപ്രായങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ വഴിയോ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ പ്രസിദ്ധപ്പെടുത്തുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്.
ആഴ്ചയില്‍ രണ്ടു ദിവസം പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടാനും രഹനയോട് കോടതി ആവശ്യപ്പെട്ടു. അടുത്ത മൂന്നു മാസത്തേക്ക് ഒപ്പിടണം.



