റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആശുപത്രി അധികൃതർ മരിച്ചെന്ന് അറിയിച്ച കോവിഡ് രോഗി സംസ്കാരത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തി

November 24, 2020 - 1:14 pm

വെസ്റ്റ് ബംഗാൾ: ആശുപത്രി അധികൃതര്‍ മരിച്ചെന്ന് അറിയിച്ച രോഗി തന്റെ
‘സംസ്കാര’ത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തി. വെസ്റ്റ് ബംഗാളിലാണ് വിചിത്രമായ സംഭവം.

75-കരനായ ശിബ്ദാസ് ബന്ധ്യോപധ്യായ് എന്ന കോവിഡ് രോഗി ചികിത്സയ്ക്കിടെ മരിച്ചെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു.

2020 നവംബര്‍ 11 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ടു ദിവസത്തിനകം മരിച്ചുവെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിച്ചു. ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു.

എന്നാൽ ശ്രാദ്ധ ചടങ്ങുകള്‍ നടത്തുന്നതിന് ഒരു ദിവസം മുമ്പ് സംസ്കരിച്ചെന്ന് വിചാരിച്ചയാൾ ജീവനോടെ ഉണ്ടെന്ന് ആശുപത്രി ജീവനക്കാരിൽ ഒരാൾ വിളിച്ചറിയിച്ചു.

അച്ഛന് അസുഖം ഭേദമായെന്നും ആംബുലന്‍സ് വിട്ട് ആശുപത്രിയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാനുമാണ് പറഞ്ഞത്. ബന്ധുക്കൾ അദ്ദേഹത്തെ വീട്ടിലെത്തിക്കുകയും ചെയ്തു.

ശിബ്ദാസിന്റേതെന്ന് കരുതി സംസ്കരിച്ചത് മറ്റൊരു വൃദ്ധനായ കോവിഡ് രോഗിയുടെ മൃതദേഹമായിരുന്നുവെന്ന് ശിബ്ദാസിന്റെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *