റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗെയ്ല്‍ പൈപ്പ് ലൈന്‍ കമ്മീഷന്‍ ചെയ്തു; കൊച്ചിയില്‍ നിന്നും പ്രകൃതി വാതകം മംഗലാപുരത്ത് എത്തി

November 23, 2020 - 8:02 pm

കൊച്ചി: ഗെയ്ല്‍ പൈപ്പ് ലൈന്‍ കമ്മീഷന്‍ ചെയ്തു. കൊച്ചി – മംഗലാപുരം പ്രകൃതി വാതക പൈപ്പ്‌ലൈന്‍ ആണ് കമ്മീഷന്‍ ചെയ്തത്. കൊച്ചിയില്‍ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി. മംഗലാപുരത്ത് മാംഗ്ലൂര്‍ കെമിക്കല്‍സ് ആൻ്റ് ഫെര്‍ട്ടിലൈസേഴ്‌സിന് തിങ്കള്‍ (23/11/20) മുതല്‍ പ്രകൃതി വാതകം നല്‍കി തുടങ്ങുമെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നു.

കേരളത്തില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ വീടുകള്‍ക്കും, വാഹനങ്ങള്‍ക്കും, വ്യവസായശാലകള്‍ക്കും ചിലവ് കുറഞ്ഞ ഇന്ധനം ലഭ്യമാകുന്ന സാഹചര്യവും ഒരുങ്ങുകയാണ്. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ഇന്ധനം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് വിതരണ ശൃംഖല പൈപ് ലൈന്‍ വിന്യാസം പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ത്ഥ്യമാകും.

എം ആർ പി എൽ , ഒ എം പി ഐ എന്നീ കമ്പനികള്‍ക്ക് പ്രകൃതി വാതകം നല്‍കുന്നതിനുള്ള പണികള്‍ അന്തിമ ഘട്ടത്തിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *