റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈദ്യുതി വേലികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം.

November 22, 2020 - 6:18 am

പത്തനാപുരം: പത്തനാപുരം റേഞ്ചില്‍ കടശ്ശേരി,എലപ്പക്കോട്, വെളളംതെറ്റി, മുളളുമല, കറവൂര്‍ മേഖലകളില്‍ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വേലികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആക്ഷേപം . കോടികള്‍ മുക്കിയാണ് വൈദ്യുതി വേലിയും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയത്. കാട്ടുമൃഗങ്ങളുടെ ശല്ല്യത്തിന് പരിഹാരമാകാനാണ് ജനവാസ മേഖലക്ക് ചുറ്റും വേലി നിര്‍മ്മിക്കുയും കമ്പികളിലേക്ക വൈദ്യുതി കടത്തി വിടുന്നതിനായി ബാറ്ററികള്‍ സ്ഥാപിക്കുകയും ചെയതത്.

കമ്പികള്‍ വഴി കുറഞ്ഞ വോള്‍ട്ടേജില്‍ വൈദ്യതി കടത്തിവിടുകയും മൃഗങ്ങള്‍ തൊടുമ്പോള്‍ ചെറിയ തോതില്‍ ഷോക്കേല്‍ക്കുകയും ചെയ്യുന്ന വിധമാണ് പദ്ധതിയുടെ ക്രമീകരണം. ക്രമേണ പ്രദേശത്തേക്ക് മൃഗങ്ങള്‍ വരാതാവും. എന്നാല്‍ വേലി നിര്‍മ്മിച്ചിട്ട് ഏതാനം ദിവസങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. വേലിയുടെ അനുബന്ധ സാംവിധാനങ്ങള്‍പലതും സ്വകാര്യ വ്യക്തികള്‍ കൈക്കലാക്കിയതായും ആക്ഷേപമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *