റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കഞ്ഞിക്കുഴി വില്ലേജ് ഓഫീസ് ചേലച്ചുവട്ടിലേക്ക് മാറ്റാനുളള തീരുമാനത്തിനെതിരെ നാട്ടുകാര്‍

November 22, 2020 - 6:11 am

ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴി വില്ലേജ് ഓഫീസ് ചേലച്ചുവട്ടിലേക്ക് മാറ്റി സ്ഥാപിക്കാനുളള നീക്കത്തിനെതിരെ നാട്ടുകാര്‍. കഞ്ഞിക്കുഴി വികസന സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്താഫീസിലേക്ക് നടത്തിയ ജനകീയ മാര്‍ച്ച് വികസന സമിതി ചെയര്‍മാന്‍ മനോഹര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

സ്മാര്‍ട്ട് വില്ലേജാഫീസ് നിര്‍മ്മിക്കാന്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴ് സെന്റ് സ്ഥലം വിട്ടുനല്‍കിയിരുന്നു. സര്‍ക്കാര്‍ 44 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരുവിഭാഗം ഇത് അട്ടിമറിക്കുകയാണെന്നും കഞ്ഞിക്കുഴിയുടെ വികസനത്തിന് തുരങ്കം വയ്ക്കുകയാണെന്നും വികസന സമിതി നേതാക്കള്‍ പറഞ്ഞു. വര്‍ഷങ്ങളായി കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസാണിത്. ഇത് ചേലച്ചുവട്ടിലേക്ക് മാറ്റാനുളള ശ്രമം എന്തുവില കൊടുത്തും തടയുമെന്നും വികസന സമിതി നേതാക്കളായ ഷാജി വാഴക്കാല, ബെന്നി കണ്ണംപ്ലാക്കല്‍, ജോയി വരിക്കയില്‍ എന്നിവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *