റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിളിമാനൂര്‍: മാതാവിന്റെ അറിവോടെ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ വ്യാജ പൂജാരി അറസ്റ്റില്‍. കൊല്ലം ആലപ്പാട്ട് ചെറിയഴിക്കല്‍ കക്കാത്തുരുത്ത് ഷാന്‍ നിവാസില്‍ ഷാന്‍ (37) ആണ് അറസ്റ്റിലായത്.

2018 ൽ കിളിമാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ പ്രമുഖ ക്ഷേത്രത്തില്‍ പൂജാരി ആയിരുന്നു ഷാൻ. ഇയാൾ അടുത്ത വീട്ടിലെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചു. ഭര്‍ത്താവ് ഇല്ലാതിരുന്ന വേളയില്‍ വീട്ടില്‍ എത്തിയിരുന്ന പ്രതി പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാതാവ് പെണ്‍കുട്ടിയെ അനുസരിപ്പിച്ചത്.
ഭയന്ന പെൺകുട്ടി സംഭവം പുറത്ത് പറഞ്ഞില്ല. എന്നാൽ പിന്നീട് അമ്മയുമായി വഴക്കിട്ടപ്പോൾ വിവരം പിതാവിനോടു പറയുകയായിരുന്നു. തുടർന്ന് 2-11-2020 തിങ്കളാഴ്ച പിതാവ് കിളിമാനൂര്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു.

കോതമംഗലം വടാട്ടുപാറയില്‍ ശ്യാം തിരുമേനി എന്ന വ്യാജ പേരില്‍ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരി ആയിരുന്നപ്പോഴാണ് 18-11-2020 ബുധനാഴ്ച കോതമംഗലത്തും നിന്നും പോലീസ് പിടിയിലായത്. പൂജാരിയായി ജോലി ചെയ്തിരുന്ന സ്ഥലങ്ങളില്‍ സ്ത്രീകളുമായി സൗഹൃദം ഉണ്ടാക്കിയതിനു ശേഷം ലൈംഗികമായി പീഡിപ്പിച്ചു മുങ്ങുകയാണ് പതിവ് എന്ന് പോലീസ് പറയുന്നു.

കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ പ്രസിദ്ധമായ നമ്പൂതിരി കുടുംബത്തിന്റെ പേരില്‍ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയായിരുന്നു ക്ഷേത്രങ്ങളിൽ ജോലി തരപ്പെടുത്തിയത്. സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ താന്ത്രിക വിദ്യകളും പഠിച്ചിട്ടില്ല.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഒട്ടേറെ സിം കാര്‍ഡുകളും ഉപയോഗിച്ചതിനാൽ
പ്രതിയെ കണ്ടെത്താൻ വൈകി. ഇയാളിൽ നിന്നും വ്യാജ രേഖകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ഇന്‍സ്പെക്ടര്‍ കെ.ബി. മനോജ്കുമാറും എസ്‌ഐ ബിജുകുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *